ചരിത്രം

 

1 978 ല്‍  രൂപീകൃതമായ  കമ്പനിയുടെ  മൂലധന  നിക്ഷേപം  68.01  കോടി  രൂപയാണ്.  അക്കാലത്ത്  കേരളം  സര്‍ക്കാര്‍ -സ്വകാര്യ  മേഖലയില്‍  അതിന്‍റെ  വികസന  പ്രവര്‍ത്തനങ്ങള്‍ക്ക്  സിമന്‍റിന്‍റെ  ദൗര്‍ല്ലഭ്യം  നേരിടുകയായിരുന്നു.  നിയന്ത്രിത  ഉല്പന്നമായ  സിമന്‍റിന്  മറ്റു  സംസ്ഥാനങ്ങളെയൊ  അന്യദേശങ്ങളെയൊ  ആശ്രയിയ്ക്കേണ്ടിയിരുന്നു. 1961-62 കാലത്തുതന്നെ വാളയാറിലെ  സംരക്ഷിത  വനത്തില്‍  സിമന്‍റ്  ഉല്പാദനത്തിനാവശ്യമായ  ചുണ്ണാമ്പുകല്ലിന്‍റെ  ശേഖരം  ജിയോളജിക്കല്‍  സര്‍വ്വേ  ഓഫ്  ഇന്ത്യ  കണ്ടെത്തിയിരുന്നു;  മിനറല്‍  എക്സ്പ്ലൊറേഷന്‍  കോര്‍പ്പറേഷന്‍റെ  തുടര്‍പഠനത്തില്‍  ഇക്കാര്യം  സ്ഥിരീകരിയ്ക്കുകയുണ്ടായി.  ഈ  ഒരു  പരിപ്രേക്ഷ്യത്തിലാണ്  സര്‍ക്കാര്‍  ഉടമസ്ഥതയില്‍ സിമന്‍റ്  പ്ലാന്‍റ്  സ്ഥാപിയ്ക്കാനുള്ള  ആശയത്തിന്  പ്രാമുഖ്യം  കിട്ടുന്നത്.

വാളയാര്‍  വനത്തിനകത്തെ  പണ്ടാരത്ത്  മലയിലെ  ചുണ്ണാമ്പുകല്ല്  നിക്ഷേപം  വാളയാറിലെ  ഫാക്ടറിയില്‍  നിന്ന്  9 കി.മി  അകലെയാണ്.  അവിടുന്ന്  ശേഖരിയ്ക്കുന്ന  ചുണ്ണാമ്പുകല്ല്  പൊടിച്ച്  6 കി.മി  ദൂരം  കാടിന്‍റെ  പച്ചപ്പിലൂടെ  റോപ്പ്  വേ  സംവിധാനമുപയോഗിച്ച്  വാളയാറില്‍  എത്തിയ്ക്കുന്നു.

ലഭ്യമായ ചുണ്ണാമ്പുകല്ല് നിക്ഷേപമുപയോഗിച്ച് പ്രതിദിനം 1200 ടണ്‍ ഉല്പാദന ശേഷിയുള്ള സിമന്‍റ് ഫാക്ടറി സ്ഥാപിയ്ക്കാനാവുമെന്ന് സാദ്ധ്യതാപഠനം അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ തെളിയിച്ചു. അങ്ങനെ കേരള സ്റ്റേറ്റ് ഇന്‍റസ്ട്രിയല്‍ ഡിവലപ്മെന്‍റ് കോര്‍പ്പറേഷന്‍ 1976 ല്‍ സിമന്‍റ് ഉല്പാദിപ്പിയ്ക്കാനുള്ള വ്യാവസായിക അനുമതിയുമായി മുന്നോട്ട് പോവുകയും കമ്പനി നിയമപ്രകാരം  മലബാര്‍  സിമന്‍റ്സ്  ലിമിറ്റഡ്  നിലവില്‍  വരികയും  ചെയ്തു. 1984  ഏപ്രില്‍  മാസത്തില്‍  വ്യാവസായികാടിസ്ഥാനത്തിലുള്ള  സിമന്‍റ്  ഉല്പാദനം  ആരംഭിച്ചു.

വാളയാറിലെ  പ്ലാന്‍റിന്  6.6  ലക്ഷം  ടണ്‍  വാര്‍ഷിക  ഉല്പാദനക്ഷമതയുണ്ട്.  കമ്പനി  വിപുലീകരണത്തിന്‍റെ  ഭാഗമായി  2003  ആഗസ്റ്റില്‍  ആലപ്പുഴ  ജില്ലയിലെ  ചേര്‍ത്തലയില്‍  പ്രതിവര്‍ഷം  2  ലക്ഷം  ടണ്‍  ഉല്പാദനക്ഷമതയുള്ള  ഒരു  ഗ്രൈന്‍റിംഗ്  യൂണിറ്റ്  പ്രവര്‍ത്തമാരംഭിച്ചു.  അങ്ങനെ  ഇപ്പോഴത്തെ  ആകെ  ഉല്പാനക്ഷമത  8.6  ലക്ഷം  ടണ്‍  ആണ്. ഇപ്പോള്‍ ആലോചനയിലുള്ള മറ്റ് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ കൂടി നടപ്പാകുമ്പോള്‍ ആകെ ഉല്പാദനം ഇനിയും ഒരുപാട് മുന്നോട്ട് പോകും.

കമ്പനി  ഇന്ന്  ഏതാണ്ട്  650  ആളുകള്‍ക്ക്  പ്രത്യക്ഷമായും  മറ്റൊരു  1000  പേര്‍ക്ക്  പരോക്ഷമായും  ജോലി  നല്കുന്നു.


Walayar, Palakkad dist
Kerala - 678 624
0491- 2863600
Fax : 0491-2862230
ro@malabarcements.com
24 X 7 online support
TOP