കാലാതീതമായ ഉറപ്പ്

പൂര്‍ണ്ണമായും കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് മലബാര്‍‍‍‍‍‍‍ സിമന്‍റ്സ്. ഈര്‍പ്പം തട്ടി ബലക്ഷയം ബാധിയ്ക്കാത്ത തരത്തില്‍ 12 മണിക്കൂറിനകം കേരളത്തിലെവിടെയും സിമന്‍റ് എത്തിയ്ക്കാന്‍ സാധിയ്കുന്നതുകൊണ്ട് കമ്പനി സംസ്ഥാനത്തിന്‍റെ വികസനത്തില്‍ പ്രധാനമായ പങ്കുവഹിയ്ക്കുന്നു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍‍‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനമാണ് കമ്പനി കാഴ്ചവെയ്ക്കുന്നത്. പോരാത്തതിന് സംസ്ഥാനത്തിലെ ഏക ഗ്രെ സിമന്‍റ് കമ്പനി എന്ന സവിശേഷതയും ഉണ്ട്. 

ദർഘാസുകൾ

മലബാർ സിമന്റ്‌സ് ലിമിറ്റഡ് സുതാര്യമായ നടപടിക്രമങ്ങളിലൂടെ വിവിധ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ലഭ്യതക്കായി ദർഘാസുകൾ ക്ഷണിക്കുന്നു...

കൂടുതൽ അറിയുക

വാർത്തകളും കുറിപ്പുകളും

മലബാർ സിമന്റ്‌സുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്തകളും പരിപാടികളും ഇവിടെ പ്രസിദ്ധീകരിക്കുന്നു...

കൂടുതൽ അറിയുക

പരസ്യം

പൊതുജനങ്ങൾക്ക് ഞങ്ങളുടെ ബ്രാൻഡുകൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാകുന്നതിനായി എംസിഎൽ അവരുടെ പുതിയ ടിവി പരസ്യം പുറത്തിറക്കി....

കൂടുതൽ അറിയുക

വിഹഗ വീക്ഷണം (Overview)

പൂര്‍ണ്ണമായും കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് മലബാര്‍‍‍‍‍‍‍ സിമന്‍റ്സ്. ഈര്‍പ്പം തട്ടി ബലക്ഷയം ബാധിയ്ക്കാത്ത തരത്തില്‍

12 മണിക്കൂറിനകം കേരളത്തിലെവിടെയും സിമന്‍റ് എത്തിയ്ക്കാന്‍ സാധിയ്ക്കുന്നതിലൂടെ കമ്പനി സംസ്ഥാനത്തിന്‍റെ വികസനത്തില്‍ പ്രധാനമായ പങ്കുവഹിയ്ക്കുന്നു. മികച്ച നിലവാരമുള്ള സിമന്‍റ് നിര്‍മ്മിയ്ക്കുകയും അത് താങ്ങാവുന്ന വിലയ്ക്ക് കേരള ജനതയ്ക്ക് വില്ക്കുകയും ചെയ്യുന്നതിലൂടെ സംസ്ഥാനത്തിന്‍റെ സാമൂഹ്യ- സാമ്പത്തിക ഉന്നതിയില്‍ പ്രധാനമായ പങ്ക് വഹിയ്ക്കുക എന്നതാണ് മലബാര്‍ സിമന്‍റ്സിന്‍റെ ഉദ്ദേശ്യം.

ചരിത്രം (History)

1970കളില്‍ സംസ്ഥാനത്തിന് ആവശ്യമായ സിമന്‍റ് പുറം നാടുകളില്‍ നിന്ന് ഇറക്കുമതി ചെയ്യണം എന്ന സ്ഥിതിയായിരുന്നു, വാസ്തവത്തില്‍

സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഒരു സിമന്‍റ് കമ്പനി രൂപീകരിയ്ക്കാന്‍ പ്രേരകമായത്. 1978 ല്‍ രൂപീകൃതമായ കമ്പനിയുടെ മൂലധന നിക്ഷേപം 68.01 കോടി രൂപയാണ്. അക്കാലത്ത് കേരളം സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ അതിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സിമന്‍റിന്‍റെ ദൗര്‍ല്ലഭ്യം നേരിടുകയായിരുന്നു. നിയന്ത്രിത ഉല്പന്നമായ സിമന്‍റിന് മറ്റു സംസ്ഥാനങ്ങളെയൊ അന്യ ദേശങ്ങളെയൊ ആശ്രയിയ്ക്കേണ്ടിയിരുന്നു. 1961-62 കാലത്തുതന്നെ വാളയാറിലെ സംരക്ഷിത വനത്തില്‍ സിമന്‍റ് ഉല്പാദനത്തിനാവശ്യമായ ചുണ്ണാമ്പുകല്ലിന്‍റെ ശേഖരം ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ കണ്ടെത്തിയിരുന്നു; മിനറല്‍ എക്സ് പ്ലൊറേഷന്‍ കോര്‍പ്പറേഷന്‍റെ തുടര്‍ പഠനത്തില്‍ ഇക്കാര്യം സ്ഥിരീകരിയ്ക്കുകയുണ്ടായി. ഈ ഒരു പരിപ്രേക്ഷ്യത്തിലാണ് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സിമന്‍റ് പ്ലാന്‍റ് സ്ഥാപിയ്ക്കാനുള്ള ആശയത്തിന് പ്രാമുഖ്യം കിട്ടുന്നത്. 1984 ഫെബ്രുവരി 2ന് പ്ലാന്‍റ് കമ്മീഷന്‍ ചെയ്തു. ആദ്യ വ്യാവസായിക ഉല്പാദനം അക്കൊല്ലം ഏപ്രില്‍ 30ന് ആരംഭിച്ചു. വാളയാറിലെ പ്ലാന്‍റിന് 6.6 ലക്ഷം ടണ്‍ വാര്‍ഷിക ഉല്പാദനക്ഷമതയുണ്ട്. കമ്പനി വിപുലീകരണത്തിന്‍റെ ഭാഗമായി 2003 ആഗസ്റ്റില്‍ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ പ്രതിവര്‍ഷം 2 ലക്ഷം ടണ്‍ ഉല്പാദനക്ഷമതയുള്ള ഒരു ഗ്രൈന്‍റിംഗ് യൂണിറ്റ് പ്രവര്‍ത്തമാരംഭിച്ചു. കമ്പനി മൂന്നുതരം സിമന്‍റ് ഉല്പാദിപ്പിയ്ക്കുന്നുണ്ട്. പൂര്‍ണ്ണമായും കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് മലബാര്‍‍‍‍‍‍‍ സിമന്‍റ്സ്. ഈര്‍പ്പം തട്ടി ബലക്ഷയം ബാധിയ്ക്കാത്ത തരത്തില്‍ 12 മണിക്കൂറിനകം കേരളത്തിലെവിടെയും സിമന്‍റ് എത്തിയ്ക്കാന്‍ സാധിയ്കുന്നതുകൊണ്ട് കമ്പനി സംസ്ഥാനത്തിന്‍റെ വികസനത്തില്‍ പ്രധാനമായ പങ്കുവഹിയ്ക്കുന്നു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍‍‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനമാണ് കമ്പനി കാഴ്ചവെയ്ക്കുന്നത്. പോരാത്തതിന് സംസ്ഥാനത്തിലെ ഏക ഗ്രെ സിമന്‍റ് കമ്പനി എന്ന സവിശേഷതയും ഉണ്ട്.

വിജയഗാഥ

മലബാര്‍‍‍‍‍‍‍ സിമന്‍റ്സില്‍ ഉല്പന്നത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കുക എന്നത് എല്ലാവരുടെയും ജാഗ്രത്തായ പ്രവര്‍ത്തനവും

ഉത്തരവാദിത്വവുമാണ്.കേരളത്തിലെ പൊതുമേഖയില്‍ മികവുറ്റ കീഴ് വഴക്കം രൂപീകരിയ്ക്കുന്നതില്‍ ഞങ്ങള്‍ സര്‍വ്വസജ്ജരാണ്. 1994 ല്‍ മലബാര്‍ സൂപ്പര്‍, മലബാര്‍ ക്ലാസിക് എന്നീ രണ്ട് മികച്ച ഉല്പന്നങ്ങ‍ള്‍ ഇറക്കിയത് കമ്പനിയുടെ വിപണി സാന്നിദ്ധ്യത്തിന് ഒരു ഉത്തേജനമായി. 1999 ല്‍ മലബാര്‍ ഐശ്വര്യ എന്ന മറ്റൊരു ഉല്പന്നം വിപണിയിലിറക്കിയത് തീരദേശത്തെ വര്‍ദ്ധിച്ചു വരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുണയേകാനായിരുന്നു. 1995 മുതല്‍ നടപ്പാക്കിയ പ്ലാന്‍റിലെ നിരവധിയായ മാറ്റങ്ങളിലൂടെ കമ്പനിയിലെ ഉല്പാദനവും ഉല്പാദനക്ഷമതയും മെച്ചപ്പെടുത്താനായി. 2.5 MW ക്ഷമതയുള്ള ഒരു വൈദ്യുത നിലയം 1998 ല്‍ കമ്മീഷന്‍ ചെയ്തതിലൂടെ വാളയാറിലെ പ്ലാന്‍റിന്‍റെ ഊര്‍ജ്ജാവശ്യത്തിന്‍റെ 25 % ലഭ്യമാക്കാനായി. കമ്പനിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2003 ല്‍ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ പ്രതിദിനം 600 ടണ്‍ ഉല്പാദനക്ഷമതയുള്ള ഒരു സിമന്‍റ് ഗ്രൈന്‍റിംഗ് യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി. ബെല്‍റ്റ് ബക്കറ്റ് എലിവേറ്റര്‍, കിലിന്‍ അതിയന്ത്രവല്കരണം, സിമന്‍റ് മില്ലിനകത്തെ രൂപമാറ്റം എന്നിവ ഇത്തരത്തിലുള്ള ഏതാനും പ്രവര്‍ത്തനങ്ങളാണ്. കമ്പനി, അത് ഉല്പാദിപ്പിയ്ക്കുന്ന സിമന്‍റ് കേരളത്തിന്‍റെ സിമന്‍റ് ആവശ്യത്തിന്‍റെ 6-8 % മാത്രമാണ് എങ്കിലും സംസ്ഥാനത്തിന്‍റെ വികസനാവശ്യത്തിന് ഉതകും വിധത്തില്‍ മികച്ച ഗുണനിലവാരത്തിലുള്ള ഉല്പന്നം പൊതു മണ്ഡലത്തില്‍ എത്തിയ്ക്കുക എന്ന തരത്തില്‍, ഉചിതമായ വിപണി ഇടപെടലിന് സദാ പ്രതിജ്ഞാബദ്ധമാണ്. ഉത്തരവാദിത്വമുള്ള ഒരു പൊതുമേഖലാ സ്ഥാപനമെന്ന നിലയ്ക്ക്, പരിസ്ഥിതി മലിനപ്പെടാതെ നോക്കുന്നതില്‍ മലബാര്‍ സിമന്‍റ്സ് എല്ലാ പരിശ്രമങ്ങളും നടത്തുന്നുണ്ട്. അക്കാരണത്താല്‍ എല്ലാ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും കാലാനുസൃതമായി പുതുക്കാനും അങ്ങനെ മലിനീകരണ തോത് നിയാമക പരിധിയിലും താഴെ ആണെന്ന് ഉറപ്പാക്കുന്നതിനും കൃത്യമായ നടപടികൾ എടുക്കുന്നുമുണ്ട്..

ഞങ്ങളെ പറ്റി

മലബാർ സിമന്റ്സ്
ലിമിറ്റഡിനെക്കുറിച്ച്

1970കളില്‍ സംസ്ഥാനത്തിന് ആവശ്യമായ സിമന്‍റ് പുറം നാടുകളില്‍ നിന്ന് ഇറക്കുമതി ചെയ്യണം എന്ന സ്ഥിതിയായിരുന്നു, വാസ്തവത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഒരു സിമന്‍റ് കമ്പനി രൂപീകരിയ്ക്കാന്‍ പ്രേരകമായത്. പൂര്‍ണ്ണമായും കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് മലബാര്‍‍‍‍‍‍‍ സിമന്‍റ്സ്. ഈര്‍പ്പം തട്ടി

ബലക്ഷയം ബാധിയ്ക്കാത്ത തരത്തില്‍ 12 മണിക്കൂറിനകം കേരളത്തിലെവിടെയും സിമന്‍റ് എത്തിയ്ക്കാന്‍ സാധിയ്കുന്നതുകൊണ്ട് കമ്പനി സംസ്ഥാനത്തിന്‍റെ വികസനത്തില്‍ പ്രധാനമായ പങ്കുവഹിയ്ക്കുന്നു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍‍‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനമാണ് കമ്പനി കാഴ്ചവെയ്ക്കുന്നത്. പോരാത്തതിന് സംസ്ഥാനത്തിലെ ഏക ഗ്രെ സിമന്‍റ് കമ്പനി എന്ന സവിശേഷതയും ഉണ്ട്. കേരളത്തിന്റെ ആവശ്യകതയുടെ 6-8% വരുന്ന എംസിഎൽ ഉത്പാദിപ്പിക്കുന്ന സിമന്റ്, സംസ്ഥാനത്തിനുള്ളിൽ മാത്രമായി വിപണനം ചെയ്യപ്പെടുന്നു. വിപണിയിൽ ഫലപ്രദമായ ഇടപെടലിലൂടെ പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്നതിലൂടെ കേരളത്തിന്റെ വികസനത്തിന് പ്രതിജ്ഞാബദ്ധരാണ്

ഞങ്ങളുടെ നേട്ടങ്ങൾ

മലബാർ സിമന്റ്‌സ് മികച്ച ഗുണനിലവാരമുള്ള സിമന്റ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും കേരള വിപണിയിൽ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ അവ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. അങ്ങനെ സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിൽ ഞങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

1900+

ആശ്രിതർ

450+

ഡീലർമാർ

819250

ഉൽപ്പാദനം (MT)

29000

വിറ്റുവരവ് (L)

മലബാർ സിമൻറ്സ്
ഉൽപ്പന്ന ശ്രേണി

സാക്ഷ്യപത്രങ്ങൾ

ഞങ്ങൾക്ക് ലഭിച്ച സാക്ഷ്യപത്രങ്ങൾ

വരാനിരിക്കുന്ന വാർത്തകൾ

ഞങ്ങളുടെ ഏറ്റവും പുതിയ വാർത്തകൾ